Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twenty20

ഇ​ന്ത്യ x അ​ഫ്ഗാ​ന്‍ ട്വ​ന്‍റി-20

ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യു​ടെ ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചു.

അ​ഫ്ഗാ​ന്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ വേ​ദി ഡ​ല്‍​ഹി​യി​ലെ അ​രു​ണ്‍ ജ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​മാ​ണ്. സെ​പ്റ്റം​ബ​ര്‍ 13, 15, 17 തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ന്ത്യ​ക്ക് എ​തി​രാ​യ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍​ത്ത​ന്നെ​യാ​ണ് ന​ട​ക്കു​ക.

ജൂ​ണി​ല്‍ ഒ​രു ടെ​സ്റ്റും മൂ​ന്ന് ഏ​ക​ദി​ന​വും ഇ​ന്ത്യ​യി​ല്‍​വ​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ന്‍ ക​ളി​ച്ചി​രു​ന്നു. ച​ണ്ഡി​ഗ​ഡി​ല്‍​വ​ച്ചു ന​ട​ന്ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ഇ​ന്നിം​ഗ്‌​സി​നും 300 റ​ണ്‍​സി​നും ജ​യി​ച്ചു. ഏ​ക​ദി​ന പ​ര​മ്പ​ര 3-0നും ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

Kerala

ട്വ​ന്‍റി 20യും ​കോ​ൺ​ഗ്ര​സും കൈ​കോ​ർ​ത്തു ; കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് ഔ​ട്ട്

കൊ​ച്ചി: ട്വ​ന്‍റി 20യും ​കോ​ൺ​ഗ്ര​സും കൈ​കോ​ർ​ത്ത​തോ​ടെ കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം പി​ടി​ക്കാ​നാ​യി​ല്ല. എ​ൽ​ഡി​എ​ഫ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ വ​ട​വു​കോ​ട് - പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ൽ ട്വ​ന്‍റി 20 പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ച്ചു.

ഇ​വി​ടെ എ​ൽ​ഡി​എ​ഫി​ന് എ​ട്ടു സീ​റ്റും യു​ഡി​എ​ഫി​ന് ഏ​ഴ് സീ​റ്റും ട്വ​ന്‍റി 20ക്ക് ര​ണ്ട് സീ​റ്റു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്വ​ന്‍റി 20 അം​ഗ​ങ്ങ​ൾ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചു. ഇ​തോ​ടെ യു​ഡി​എ​ഫി​ന്‍റെ റെ​ജി തോ​മ​സ് പ്ര​സി​ഡ​ന്‍റാ​യി.

മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​നാ​ണ് ഭ​ര​ണം. തി​രു​വാ​ണി​യൂ​രി​ൽ ഒ​മ്പ​തു സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യാ​ണ് ട്വ​ന്‍റി 20 അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 12 സീ​റ്റു​ള്ള യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു.

കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ൽ 14 സീ​റ്റ് നേ​ടി ട്വ​ന്‍റി 20 അ​ധി​കാ​ര​ത്തി​ലെ​ത്തി. ഇ​വി​ടെ സം​യു​ക്ത മു​ന്ന​ണി ഏ​ഴു സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​നും ട്വ​ന്‍റി 20ക്കും ​ഏ​ഴ് വീ​ത​മാ​ണ് അം​ഗ​ങ്ങ​ളു​ള്ള​ത്. ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യം ട്വ​ന്‍റി 20ക്കൊ​പ്പം നി​ന്നു.

കോ​ല​ഞ്ചേ​രി ഈ​സ്റ്റി​ൽ നി​ന്നു​ള്ള പൂ​ജ ജോ​മോ​ൻ പ്ര​സി​ഡ​ന്‍റാ​യി. ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 16വാ​ർ​ഡും വി​ജ​യി​ച്ച് ട്വ​ന്‍റി 20 ഭ​ര​ണം നി​ല​നി​ർ​ത്തി. വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ 24 വാ​ർ​ഡു​ക​ളി​ൽ 15ലും ​വി​ജ​യി​ച്ച യു​ഡി​എ​ഫി​നാ​ണ് ഭ​ര​ണം.

വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ൽ​ഡി​എ​ഫ് നേ​ടി. കോ​ൺ​ഗ്ര​സി​ന്‍റെ സ​വി​ത അ​ബ്ദു​ൾ​റ​ഹ്മാ​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം യു​ഡി​എ​ഫ് നേ​ടി.

 

Sports

ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചാം ട്വ​ന്‍റി20 ഇ​ന്ന്

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഇ​​ന്ത്യ-​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ട്വ​​ൻി20 പ​​ര​​ന്പ​​ര ആ​​ർ​​ക്കെ​​ന്നു​​റ​​പ്പി​​ക്കു​​ന്ന അ​​വ​​സാ​​ന മ​​ത്സ​​രം ഇ​​ന്ന് അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ന​​ട​​ക്കും. ഇ​ന്ത്യ ഇ​തു​വ​രെ സ്വ​ന്തം മ​ണ്ണി​ല്‍ പ​ര​മ്പ​ര ന​ഷ്ട​മാ​ക്കി​യി​ട്ടി​ല്ല. ഈ ​ച​രി​ത്രം ഉ​റ​പ്പി​ക്കാ​ന്‍ ഇ​ന്ത്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ എ​യ്ഡ​ന്‍ മാ​ര്‍​ക്ര​ത്തി​നു കീ​ഴി​ല്‍ പ്രോ​ട്ടീ​സ് പ​ര​മ്പ​ര​യി​ല്‍ ഒ​പ്പ​മെ​ത്താ​നാ​ണി​റ​ങ്ങു​ന്ന​ത്.

ല​​ക​​്നോ​​വി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന നാലാം മ​​ത്സ​​രം പു​​ക​​മ​​ഞ്ഞ് കാ​​ര​​ണം ടോ​​സ് പോ​​ലും ഇ​​ടാ​​നാ​​വാ​​തെ ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലും പു​​ക​​മ​​ഞ്ഞ് ഭീ​​ഷ​​ണി​​യു​​ണ്ടെ​​ങ്കി​​ലും മ​​ത്സ​​രം ത​​ട​​സ​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല.

2-1ന് ​​മു​​ന്നി​​ൽ

അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ച്ച ഇ​​ന്ത്യ 2-1ന് ​​മു​​ന്നി​​ലാ​​ണ്. ഇ​​ന്ന​​ത്തെ മ​​ത്സ​​രം ജ​​യി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് പ​​ര​​ന്പ​​ര സ്വ​​ന്തം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യാ​​ണ് ജ​​യി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ പ​​ര​​ന്പ​​ര 2-2 സ​​മ​​നി​​ല​​യാ​​കും. പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ക​രു​ത്തു​കാ​ട്ടി​യ പ്രോ​ട്ടീ​സ് ഒ​പ്പ​മെ​ത്താ​ന്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം പു​റ​ത്തെ​ടു​ക്കും.

സഞ്ജു ഓപ്പണര്‍!

നാ​​ലാം ട്വ​​ന്‍റി20 മ​​ത്സ​​ര​​ത്തി​​ന് തൊ​​ട്ടു മു​​ന്പ് വൈ​​സ് ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ കാ​​ൽ​​വി​​ര​​ലി​​ന് പ​​രി​​ക്കേ​​റ്റ​​തി​​നാ​​ൽ മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ് വീ​​ണ്ടും ഓ​​പ്പ​​ണ​​റാ​​വാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചേ​​ക്കും.

കാ​​ത്തി​​രി​​പ്പു​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ അ​​ഭി​​ഷേ​​ക് ശ​​ർ​​മ- സ​​ഞ്ജു ഓ​​പ്പ​​ണിം​​ഗ് സ​​ഖ്യം ഒ​​രി​​ക്ക​​ൽ​​കൂ​​ടി ആ​​രാ​​ധ​​ക​​ർ​​ക്ക് മു​​ന്നി​​ലെ​​ത്തും. ട്വ​​ന്‍റി20 ലോ​ക​ക​പ്പി​ന് ഇ​നി അ​ധി​ക മ​ത്സ​ര ദൂ​ര​മി​ല്ലെ​ന്ന​തി​നാ​ല്‍ സ​ഞ്ജു​വി​ന് മി​ക​വ് ആ​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന​ത് അ​നി​വാ​ര്യ​മാ​ണ്.

ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്, തി​​ല​​ക് വ​​ർ​​മ, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ എ​​ന്നി​​വ​​ർ മ​​ധ്യ​​നി​​ര​​യി​​ൽ ബാ​​റ്റിം​​ഗ് ക​​രു​​ത്താ​​കും. ശി​​വം ദു​​ബെ​​യും വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ ജി​​തേ​​ഷ് ശ​​ർ​​മ​​യും ടീ​​മി​​ൽ തു​​ട​​രാ​​നാ​​ണ് സാ​​ധ്യ​​ത.

അ​​ക്സ​​ർ പ​​ട്ടേ​​ലി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ കു​​ൽ​​ദീ​​പ് യാ​​ദ​​വി​​നും മാ​​റ്റ​​മു​​ണ്ടാ​​കി​​ല്ല.വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി​​യാ​​കും ടീ​​മി​​ലെ ര​​ണ്ടാ​​മ​​ത്തെ സ്പി​​ന്ന​​ർ. ജ​​സ്പ്രീ​​ത് ബും​​റ തി​​രി​​ച്ചെ​​ത്തു​​ന്പോ​​ൾ ഹ​​ർ​​ഷി​​ത് റാ​​ണ പു​​റ​​ത്താ​​കും. അ​​ർ​​ഷ്ദീ​​പ് സിം​​ഗ് ബും​​റ​​യ്ക്കൊ​​പ്പം പേ​​സ് ആ​​ക്ര​​മ​​ണം ന​​യി​​ക്കും.

Kerala

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ക​ള്ള​യൊ​പ്പെ​ന്ന് ആ​രോ​പ​ണം; സി​പി​എം - ട്വ​ന്‍റി20 പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി  

 

തൃ​ശൂ​ർ: നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ക​ള്ള​യൊ​പ്പെ​ന്ന ‌ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സി​പി​എം - ട്വ​ന്‍റി20 പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി. മാ​ള പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലാ​ണ് ക​ള്ള​യൊ​പ്പെ​ന്ന് ആ​രോ​പ​ണം സി​പി​എം ഉ​ന്ന​യി​ച്ച​ത്.

ഒ​ന്നാം വാ​ര്‍​ഡി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി സ​ന്തോ​ഷ് പ​യ്യാ​ക്ക​ലി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യി​ല്‍ പി​ന്തു​ണ​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ മ​ല്ലി​ക അ​തി​ലു​ള്ള​ത് ത​ന്‍റെ ഒ​പ്പ​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഇ​തോ​ടെ സ​ന്തോ​ഷി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് സി​പി​എം പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ മ​ല്ലി​ക​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​റ​യി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് ട്വ​ന്‍റി 20 പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷ​മാ​യി. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു​വ​ന്ന​ത്.

 

 

Latest News

Corehub Up